വിപണി കീഴടക്കാൻ ‘സിട്രോണ്‍ സി-5 എയര്‍ക്രോസ്’:ബുക്കിംഗ് ആരംഭിച്ചു

ന്ത്യന്‍ വിപണിയിലും ശക്തമായ സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണും. 2019 ലെ ഓട്ടോ എക്‌സ്‌പോയിലാണ് സിട്രോണ്‍ സി-5 എയര്‍ക്രോസ് അവതരിപ്പിച്ചത്. വാഹനം ഏപ്രിലോടെ വിപണിയിലെത്തും.

ടാറ്റാ ഹാരിയര്‍, എംജി ഹെക്ടര്‍, ജീപ്പ് കോമ്പസ് തുടങ്ങിയ എസ്‌യുവികളോട് മത്സരിച്ച് വിപണി പിടിക്കാനാണ് സിട്രോണ്‍ സി-5 ന്റെ വരവ്. വ്യത്യസ്തവും ആകര്‍ഷകവുമായാണ് സിട്രോണ്‍ സി-5 ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുന്‍വശത്ത്, ഗ്രില്ലുകളോട് ചേര്‍ന്ന് തന്നെ സിട്രോണ്‍ ലോഗോ നല്‍കിയിട്ടുണ്ട്.

നാല് നിറങ്ങളില്‍ വാഹനം ലഭ്യമാണ്. മൂന്ന് ബൈ ടോണ്‍ റൂഫ് ഓപ്ഷനും ലഭ്യമാണ്. 12.3 ഇഞ്ച് ടിഎഫ്ടി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. പാര്‍ക്ക് അസിസ്റ്റന്റ് ഫീച്ചര്‍ എന്നിവയെല്ലാം പ്രത്യേകതകളാണ്. മൂന്ന് ആംബിയന്‍സ് ഓപ്ഷനുകളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

 

Top