ഡോണ്ട് ബി എ സക്കര്‍; പൗരത്വ ഭേദഗതി ബില്ലി നെതിരെ ഹ്രസ്വ ചിത്രം പങ്കുവെച്ച് സണ്ണി വെയ്ന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി നടന്‍ സണ്ണി വെയ്ന്‍. നടി പാര്‍വതി തിരുവോത്ത്, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവര്‍ക്ക് പിന്നാലെയാണ് സണ്ണി വെയ്‌നും രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് നടന്‍ പ്രതിഷേധം അറിയച്ചത്. 1943ല്‍ അമേരിക്കയില്‍ പുറത്തിറങ്ങിയ ‘ഡോണ്ട് ബി എ സക്കര്‍’ എന്ന ഹ്രസ്വചിത്രത്തിലെ രംഗമാണ് പ്രതിഷേധ സൂചകമായി സണ്ണി വെയ്ന്‍ തന്റെ ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ചത്. അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വാര്‍ ആണ് ഹ്രസ്വ ചിത്രം പുറത്തിറക്കിയത്.

പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനെതിരെ ‘നട്ടെല്ലിലൂടെ ഭീതി അരിച്ചുകയറുന്നു. ഇത് ഒരിക്കലും അനുദിക്കരുത്’ – എന്നായിരുന്നു പാര്‍വതി ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പിന്നാലെ പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ ഊന്നി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമറിയിച്ചിരുന്നു.

Posted by Sunny Wayne on Saturday, December 14, 2019

Top