‘കോൺഗ്രസ്​ അധികാരത്തിലെത്തിയാല്‍ അസമില്‍ പൗരത്വ നിയമം റദ്ദാക്കും’- പ്രിയങ്ക

കോൺഗ്രസ്​ അധികാരത്തിലെത്തിയാല്‍  അസമിൽ പൗരത്വ ഭേദഗതി നിയമം  റദ്ദാക്കുമെന്ന്​ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. അസമിലെ തേസ്​പുരിലെ തെരഞ്ഞെടുപ്പ്​ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

അഞ്ചു വർഷം മുമ്പ്​ 25 ലക്ഷം തൊഴിൽ നൽകുമെന്ന്​ ഉറപ്പുനൽകിയ ബി.ജെ.പി അസം ജനതയെ പറ്റിച്ചുവെന്നും അതിനു പകരം നൽകിയത്​ സി.എ.എയാണെന്നും പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് തെരഞ്ഞെടുക്ക​പ്പെട്ടാൽ വീട്ടാവശ്യങ്ങൾക്ക്​ 200 യൂണിറ്റ്​ വരെ വൈദ്യുതി സൗജന്യമായി നൽകുമെന്നും തോട്ടം തൊഴിലാളികളുടെ ദിവസ വേതനം നിലവിലെ 167 രൂപയിൽ നിന്നും 365 ആക്കി ഉയർത്തുമെന്നും പറഞ്ഞു.

Top