ഭൂമിക്കും ആകാശത്തിനും ഇടയിൽ വെച്ചൊരു പ്രതിജ്ഞ!

canada citizenship

ടൊറോൺടോ: ഭൂമിക്കും ആകാശത്തിനും മദ്ധ്യേ എന്ന് കേട്ടിട്ടില്ലേ? ഇത് അത് തന്നെയാണ് സംഗതി. ഭൂമിയിൽ സ്പർശിച്ച്, എന്നാൽ ആകാശത്തിൽ വെച്ചൊരു പ്രതിജ്ഞ.

എന്തിനാണ് ഈ സാഹസം എന്നല്ലേ! പൗരനാകാൻ വേണ്ടി! ഇത് ഇവിടുത്തെ കാടൻ രീതിയാണ് എന്നൊന്നും ചോദിക്കണ്ട. സംഭവം നടക്കുന്നത് കാനഡയിൽ തന്നെയാണ്. കാനേഡിയൻ പൗരത്വം സ്വീകരിക്കുന്ന അവസരത്തിലാണ് ആറ്‌ പേര് ഇത്തരത്തിൽ പ്രതിജ്ഞ എടുത്തത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ മുകളിൽ കയറിയാണ് ഈ സാഹസ പ്രതിജ്ഞ ചെയ്തത്. ഉയരം എന്ന് പറയുമ്പോൾ അങ്ങനെ കുറച്ചു കാണണ്ടാ കേട്ടോ! ഭൂമിയിൽ നിന്നും ആയിരം അടി ഉയരത്തിൽ, അതായത് ഏതാണ്ട് 300 മീറ്റർ ഉയർച്ചയിൽ വെച്ചാണ് ഈ പ്രതിജ്ഞ ചെയ്തത്.

ഈ വട്ടൻ പരിപാടിക്ക് ഒക്കെ ആര് കൂട്ട് നിൽക്കും എന്നൊന്നും ചോദിക്കണ്ട. പ്രതിജ്ഞ നടന്നത് തികച്ചും ഔദ്യോഗികമായി തന്നെയാണ്. പുതിയ പൗരന്മാർക്ക് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രിയായ അഹമ്മദ് ഹുസനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആറ് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നായി എത്തിയ ആളുകൾക്കാണ് കാനേഡിയൻ പൗരത്വം നൽകിയത്. 116 നിലകൾ ഉള്ള സി. എൻ ടവറിന് മുകളിലെ എഡ്ജ് വാക്കിൽ നിന്നാണ് ഇവർ പ്രതിജ്ഞ എടുത്തത്. ഈ ടവറിൽ വെച്ച്‌ ഒരുപാട് പൗരത്വ പരിപാടികൾ നടന്നിട്ടുണ്ടെങ്കിലും, ഇത് ആദ്യമായിയാണ് ഇത്രയും ഉയരത്തിൽ വായിച്ചൊന്ന് നടക്കുന്നത്. വിവിധ സംസ്കാരങ്ങളിൽ നിന്നായി എത്തിയ 270,000 കുടിയേറ്റക്കാരെയാണ് 2017-ൽ കാനഡ സ്വീകരിച്ചത്. ആകാശത്തിനും ഭൂമിക്കും ഇടയിൽ, ഇവയെ രണ്ടും സ്പർശിച്ചു ആറ്‌ ആളുകളാണ് കാനഡയുടെ പൗരത്വം അതി-സാഹസികതയോട് കൂടി സ്വീകരിച്ചത്.

Top