പൗരത്വ ബില്ലിന്റെ പേരില്‍ കലാപത്തിന് ശ്രമം,​ ബില്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് അമിത് ഷാ

ന്യൂ​ഡ​ല്‍​ഹി : പൗരത്വ നിയമഭേദഗതി ബില്ലിന്റെ പേരില്‍ കലാപത്തിന് ശ്രമമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കള്ളപ്രചാരണം വിജയിക്കില്ലെന്നും ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും അമിത് ഷാ ലോക്‌സഭയില്‍ ചര്‍ച്ചയില്‍ മറുപടിയായി പറഞ്ഞു.

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം 33 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി. ഇതേസമയം ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തില്‍ നിന്ന് 79 ശതമാനമായി. മുസ്ലിംങ്ങള്‍ 9 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി മാറിയെന്നും അമിത് ഷാ വ്യക്തമാക്കി.

കോ​ണ്‍​ഗ്ര​സ് രാ​ജ്യ​ത്തെ മ​ത​ത്തി​ന്‍റെ പേ​രി​ല്‍ വി​ഭ​ജി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഈ ​ബി​ല്ല് ത​ന്നെ വേ​ണ്ടി വ​രി​ക​യി​ല്ലാ​യി​രു​ന്നു. ബം​ഗ്ലാ​ദേ​ശ്, പാ​ക്കി​സ്ഥാ​ന്‍, അ​ഫ്ഗാ​നി​സ്ഥാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​ന​യി​ല്‍ ത​ന്നെ അ​വ​രു​ടെ രാ​ജ്യ​ത്തി​ന്‍റെ മ​തം ഇ​സ്ലാം എ​ന്നാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

രാജ്യത്തുള്ള റോഹിംഗ്യന്‍ മുസ്ലിംങ്ങളെ അംഗീകരിക്കില്ല. നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്കാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ല. ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരന്‍ പോലും എന്‍ആര്‍സിക്കു ശേഷം തുടരില്ല്ന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ 371ാം അനുഛേദത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ല . അതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക് ഒരു ആശങ്കയും വേണ്ട. വോട്ട് ബാങ്ക് രാഷ്ട്രീയം അനുവദിക്കില്ല. കേരളത്തില്‍ ലീഗുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ സേനയുമായി സഖ്യം. ഇതാണ് കോണ്‍ഗ്രസിന്റെ മതേതരത്വം. ദേശീയ പൗരത്വ പട്ടിക രാജ്യം മുഴുവന്‍ നടപ്പാക്കും. ഇന്ത്യയിലെ മുസ്‌ളീങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഭീഷണിയും ബില്ല് ഉണ്ടാക്കുന്നില്ല. ബംഗാളികളും വടക്കുകിഴക്കന്‍ സംസ്ഥാനക്കാരും അശങ്കപ്പെടേണ്ടകാര്യമില്ലെന്നും അ​മി​ത് ഷാ വിശദീകരിച്ചു.

ഇ​തേി​നോ​ടു പ്ര​തി​ക​രി​ച്ച കോ​ണ്‍​ഗ്ര​സ് എം​പി മ​നീ​ഷ് തി​വാ​രി, ര​ണ്ടു രാ​ജ്യ​ങ്ങ​ള്‍ എ​ന്ന ആ​ശ​യ​ത്തി​നു തു​ട​ക്ക​മി​ട്ട​തു വി​നാ​യ​ക് ദാ​മോ​ദ​ര്‍ സ​വ​ര്‍​ക്ക​ര്‍ ആ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി. 1935-ല്‍ ​അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ന​ട​ന്ന ഹി​ന്ദു മ​ഹാ​സ​ഭ സ​മ്മേ​ള​ന​ത്തി​ലാ​ണു ദ്വി​രാ​ജ്യ ആ​ശ​യം സ​വ​ര്‍​ക്ക​ര്‍ അ​വ​ത​രി​പ്പി​ച്ച​തെ​ന്നും തി​വാ​രി ചൂ​ണ്ടി​ക്കാ​ട്ടി.

Top