പൗരത്വബില്ലിനെതിരെ സമൂഹമാധ്യമങ്ങളില്‍ കവിത; പത്തുപേര്‍ അറസ്റ്റില്‍

ഗുവാഹത്തി: അസമില്‍ പൗരത്വബില്ലിനെതിരായ കവിത സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു. കവികളും സാമൂഹിക പ്രവര്‍ത്തകരുമായ പത്തുപേരെയാണ് അറസ്റ്റ് ചെയ്തത്. സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പൗരത്വബില്‍ മുസ്ലീങ്ങളെ ലക്ഷ്യംവയ്ക്കുകയാണെന്നു പറയുന്ന കവിതയാണ് സമൂഹമാധ്യമങ്ങലിലൂടെ പ്രചരിച്ചത്. ഇവര്‍ക്കെതിരെ ഗുവാഹത്തിയിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ പരാതി നല്‍കുകയായിരുന്നു.

Top