പുതുച്ചേരിയില്‍ നാളെ നടത്താനിരുന്ന ബന്ദ് പിന്‍വലിച്ചു

പുതിച്ചേരി: പൗരത്വഭേദഗതിയില്‍ പ്രതിഷേധിച്ച് പുതുച്ചേരിയില്‍ നാളെ നടത്താനിരുന്ന ബന്ദ് പിന്‍വലിച്ചു. വ്യാപാരവ്യവസായികള്‍ മുഖ്യമന്ത്രി വി.നാരായണസ്വാമിയുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.

പൗരത്വഭേദഗതിക്കെതിരെ ഭരണകക്ഷിപാര്‍ട്ടികളായിരുന്ന കോണ്‍ഗ്രസും ഡിഎംകെയും ഇടത് പാര്‍ട്ടികളുമാണ് നാളെ ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്.

Top