പൗരത്വ ഭേദഗതി നിയമം; കൂടുതല്‍ സംസ്ഥാനങ്ങള്‍ പുകയുന്നു, വീണ്ടും അടിയന്തിരാവസ്ഥ ?

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. ഡല്‍ഹിയിലും പ്രക്ഷോഭത്തിന്റെ അലയൊലികള്‍ ആഞ്ഞടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. അസമിലും പശ്ചിമ ബംഗാളിലും പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടുകയും വ്യാപക സംഘര്‍ഷങ്ങളുണ്ടാവുകയും ചെയ്തിരുന്നു. അസാമിലെ ചില ജില്ലകളില്‍ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ടെങ്കിലും സാഹചര്യം സാധാരണ നിലയിലെയ്ക്ക് മടങ്ങിയിട്ടില്ല.

അതേസമയം സംഘര്‍ഷം ശക്തമാകുന്ന പ്രദേശങ്ങളിലേക്ക് ആഭ്യന്തരമന്ത്രാലയം അര്‍ധ സൈന്യത്തെ വിന്യസിപ്പിക്കും.

പൗരത്വഭേദഗതി ബില്ലിനെതിരെ അക്രമരഹിത ബഹുജനസമരം തുടരുമെന്ന് ‘ആസു’ മുഖ്യ ഉപദേഷ്ടാവ് സമുജ്ജ്വല്‍ കുമാര്‍ ഭട്ടാചാര്യ വ്യക്തമാക്കി. എന്നാല്‍ പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭം തുടങ്ങിയ ശേഷം അസമില്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്തയുടെ പ്രതികരണം.

അതേസമയം പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാവുകയാണ്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ അക്രമാസക്തമായ പ്രതിഷേധം വിവിധ സംഘടനകള്‍ തുടരുകയാണ്. ഡല്‍ഹിയിലേക്ക് വ്യാപിച്ച പ്രതിഷേധം ജാമിയ മിലിയ യൂണിവഴ്സിറ്റിയിലടക്കം സംഘാര്‍ഷാവസ്ഥ സൃഷ്ടിച്ചിരിയ്ക്കുകയാണ്.

Top