‘വിഭജിക്കപ്പെട്ട ജനാധിപത്യം വേണ്ടാത്തവര്‍ ഉത്തരകൊറിയയിലേക്ക് പോകൂ’: മേഘാലയ ഗവര്‍ണര്‍

ഷില്ലോങ്: പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യമൊട്ടാകെ പ്രതിഷേധം ആളിപ്പടരുമ്പോള്‍ വിവാദ പരാമര്‍ശവുമായി മേഘാലയാ ഗവര്‍ണര്‍ തദാഗത റോയ് . നിയമഭേദഗതിക്കെതിരെ മേഘാലയയില്‍ കടുത്ത പ്രതിഷേധം അരങ്ങേറുമ്പോഴാണ് വിഭജിക്കപ്പെട്ട ജനാധിപത്യം വേണ്ടാത്തവര്‍ ഉത്തരകൊറിയയിലേക്ക് പോകണമെന്ന് മേഘാലയ ഗവര്‍ണറുടെ വിവാദ പ്രസ്താവന ട്വിറ്ററിലൂടെയാണ് അദ്ദേഹം കുറിച്ചത്.

നിലവിലെ വിവാദ സാഹചര്യത്തില്‍ രണ്ട് കാര്യങ്ങള്‍ ഒരിക്കലും കാണാതിരിക്കരുത്. 1. രാജ്യം ഒരിക്കല്‍ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടതാണ്. 2. ജനാധിപത്യം അനിവാര്യം വിഭജിക്കപ്പെട്ടതാണ്. നിങ്ങള്‍ക്ക് അത് വേണ്ടെങ്കില്‍ ഉത്തരകൊറിയയിലേക്ക് പോകുക -എന്നതായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്.

ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് മുന്നിലും പ്രതിഷേധക്കാര്‍ എത്തിയിരുന്നു. ലാത്തിച്ചാര്‍ജ്‌ നടത്തിയും കണ്ണീര്‍ വാതകം പ്രയോഗിച്ചുമാണ് പ്രതിഷേധക്കാരെ തുരത്തിയത്.

Top