ബില്ലിനെതിരെ കോണ്‍ഗ്രസ് ഹര്‍ജി നല്‍കി, ജപ്പാന്‍ ഇന്ത്യ ഉച്ചകോടി മാറ്റിവച്ചു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യമൊട്ടാകെ പ്രതിഷേധം ആളിപ്പടരുമ്പോള്‍ നിയമത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ജയറാം രമേശ് എംപിയാണ്‌ ഭേദഗതി ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ച് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ സാഹചര്യത്തില്‍ ഗുവാഹത്തിയില്‍ നടക്കാനിരുന്ന ജപ്പാന്‍ ഇന്ത്യ ഉച്ചകോടി മാറ്റിവച്ചു.

ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യയിലേക്കില്ലെന്നും ഉചിതമായ സമയത്ത് ഉച്ചകോടി നടത്തുമെന്നും വിദേശകാര്യവക്താവ് അറിയിച്ചു. പൗരത്വഭേദഗതിക്കെതിരെ പ്രക്ഷോഭം തുടരുന്ന അസമില്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമണിവരെ കര്‍ഫ്യൂവില് ഇളവ് നല്‍കിയിരുന്നു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓള്‍ അസം സ്റ്റുഡന്റസ് യൂണിയന്‍ ആഹ്വാനം ചെയ്ത പത്ത് മണിക്കൂര്‍ ഉപവാസസമരം തുടരുകയാണ്.

Top