പൗരത്വ നിയമ ഭേദഗതി: 7 ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുസ്ലിം ലീഗ് നല്‍കിയ ഹര്‍ജിയോടൊപ്പം സമാനമായ ആറ് ഹര്‍ജികളും കോടതി പരിഗണിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മൊഹുവ മൊയിത്ര, ഓള്‍ ആസം സ്റ്റുഡന്റസ് യൂണിയന്‍, എന്‍ഡിഎ സഖ്യകക്ഷിയായ അസംഗണ പരിഷത്ത് എന്നിവയുടെ ഹര്‍ജികളും ഇതില്‍ ഉള്‍പ്പെടുന്നു.

മാത്രമല്ല കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികള്‍ ലിസ്റ്റിലില്ലെങ്കിലും അഭിഭാഷകര്‍ ഇക്കാര്യം പരാമര്‍ശിക്കും. പൗരത്വ നിയമഭേദഗതി സ്റ്റേ ചെയ്ത ശേഷം ഇക്കാര്യത്തില്‍ തുടര്‍വാദം കേള്‍ക്കണം എന്നതാവും ആവശ്യം. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ സുപ്രീംകോടതി എടുക്കുന്ന നിലപാട് പ്രധാനമാകും.

ഇപ്പോള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് സര്‍വ്വകലാശാലയും രംഗത്തെത്തിയിരിക്കുകയാണ്. നിയമം പിന്‍വലിക്കും വരെ സമരം ചെയ്യാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.രാത്രിയിലും അവര്‍ സമരം ചെയ്തു. ആയതിനാല്‍ ക്യാമ്പസ് ഇന്നലെ അടച്ചു. ചുറ്റും പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. സമരം നടത്തിയ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിട്ടു കിട്ടണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യവും ശക്തമാണ്.

Top