ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് വില്‍ക്കാന്‍ സിറ്റി ബാങ്ക്

മുംബൈ: ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് വില്‍ക്കാന്‍ സിറ്റി ബാങ്ക്. രാജ്യത്തെ റീട്ടെയില്‍ ബാങ്കിങ് ബിസിനസ് നിര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി. ക്രെഡിറ്റ് കാര്‍ഡ് ബിസിനസിന് 4,000 കോടി രൂപ മൂല്യം കണക്കാക്കി പ്രത്യേകമായി വില്‍ക്കാനുളള ശ്രമം ബാങ്ക് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

ബാങ്കിന് ഇന്ത്യയില്‍ 27 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളുണ്ട്. രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ദാതാക്കളില്‍ ആറാം സ്ഥാനത്താണ് സിറ്റി ബാങ്ക്.

സിറ്റിയുടെ മൊത്തം റീട്ടെയില്‍ ബാങ്കിങ് ബിസിനസ് ഏറ്റെടുക്കാന്‍ പുതുതലമുറ സ്വകാര്യ ബാങ്കുകള്‍ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ആകെ 29 ലക്ഷം റീട്ടെയില്‍ ബാങ്കിങ് ഉപഭോക്താക്കളാണ് സിറ്റി ബാങ്കിനുളളത്.

 

Top