സ്വര്‍ണ്ണക്കടത്ത് കേസ്; കസ്റ്റംസ് ഓഫീസിന് സിഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കസ്റ്റംസ് ഓഫീസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സിഐഎസ്എഫിനാണ് സുരക്ഷാ ചുമതലയാണ് കസ്റ്റംസ് ഓഫീസിന് നല്‍കിയിരിക്കുന്നത്. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ എത്തി ചുമതലയേറ്റു.

സ്വര്‍ണ്ണം കണ്ടെത്തിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാമമൂര്‍ത്തിക്കും സിഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തി. ഇന്ന് ബെംഗലൂരുവിലെ കൊറമംഗലയിലുള്ള ഫ്‌ലാറ്റില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരത്ത് സന്ദീപിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സഹോദരന്റെ ഫോണിലേക്ക് കോള്‍ വന്നിരുന്നു. സന്ദീപാണ് വിളിച്ചത്.

അഭിഭാഷകന്റെ അടുത്തേക്ക് പോകാനായിരുന്നു നിര്‍ദ്ദേശം. ഇതാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. കസ്റ്റംസ് ഇക്കാര്യം എന്‍ഐഎയെ അറിയിച്ചു. കേരള പൊലീസിന്റെ സഹായവും തേടി. കേരളത്തില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.

Top