വിവാദങ്ങള്‍ പരിഹരിക്കാന്‍ വിശ്വാസികളുടെ പിന്തുണയാവശ്യപ്പെട്ട് സിറോ മലബാര്‍ സഭ പളളികളില്‍ ഇടയലേഖനം

angamaly diocese

കൊച്ചി : ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പരിഹരിക്കാന്‍ വിശ്വാസികളുടെ പിന്തുണയാവശ്യപ്പെട്ട് സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ പളളികളില്‍ ഇടയലേഖനം.

എറണാകുളം അങ്കമാലി അതിരൂപതയുടെ ദൈനംദിന ഭരണ ചുമതല മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് കൈമാറിയ വിവരവും ഇടയലേഖനത്തിലൂടെ ഔദ്യോഗികമായി വിശ്വാസികളെ അറിയിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതാദ്യമായാണ് സഭാ നേതൃത്വം വിശ്വാസികളുമായി നേരിട്ട് സംവദിക്കുന്നത്.

മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, സഹായ മെത്രാന്‍മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ സര്‍ക്കുലറാണ് ഇടയലേഖനത്തിന്റെ രൂപത്തില്‍ പളളികളില്‍ വായിച്ചത്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സഭയുടെ ആരാധനാക്രമങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും സഭയുടെ കൂട്ടായ്മ തകര്‍ക്കുന്ന ഇത്തരം പ്രചാരണങ്ങളില്‍ വിശ്വാസികള്‍ വീഴരുതെന്നും ഇടയലേഖനത്തില്‍ പറയുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുമെന്ന ഉറപ്പും ഇടയലേഖനത്തിലുണ്ട്.

Top