എം ജെ രാധാകൃഷ്ണന്റെ നിര്യാണം: അനുശോചനം അറിയിച്ച് എ കെ ബാലന്‍

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്റെ നിര്യാണത്തില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അനുശോചനം അറിയിച്ചു.

മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഏഴ് തവണ നേടിയ പ്രതിഭാശാലിയായ കലാകാരനാണ് വിട പറഞ്ഞത്. എഴുപത്തഞ്ചോളം സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള സിനിമക്ക് മികച്ച കലാകാരനെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ജെ രാധാകൃഷ്ണന്‍ ഇന്ന് വൈകീട്ടാണ് വിടപറഞ്ഞത്.

Top