സിനിമാ ടിക്കറ്റുകളില്‍ വിനോദ നികുതി കൂടി ചുമത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

highcourt

കൊച്ചി: സിനിമാ ടിക്കറ്റുകളില്‍ ജിഎസ്ടിയ്ക്ക് പുറമെ വിനോദ നികുതി കൂടി ചുമത്താനുള്ള സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ്.

വിനോദ നികുതി ചുമത്താനുള്ള അധികാരം സര്‍ക്കാരിനല്ല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെന്ന വാദം അംഗീകരിച്ചു കൊണ്ടാണ് ഉത്തരവിന് താല്‍ക്കാലിക സ്റ്റേ നല്‍കിയിരിക്കുന്നത്. സുജിത് മജീദ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

സെപ്റ്റംബര്‍ ഒന്നു മുതല്‍ സിനിമാ ടിക്കറ്റുകളില്‍ വിനോദ നികുതി കൂടി ഉള്‍പ്പെടുത്തുവാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് അഞ്ചു ശതമാനവും 100 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 8.5 ശതമാനം വിനോദ നികുതിയും ചുമത്താന്‍ തീരുമാനിച്ചിരുന്നു.

Top