സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ സാധ്യതയെന്ന്

കൊച്ചി: കൊവിഡ് 19 പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്ന സിനിമാ തിയേറ്ററുകളും ജിമ്മുകളും ജൂലായ് 31ന് ശേഷം തുറക്കാന്‍ അനുമതി നല്‍കുമെന്ന് സൂചന. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തിയേറ്ററിലേക്ക് പ്രവേശിപ്പിക്കില്ല. 15നും 50നും ഇടയിലുള്ളവര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്.

കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയവരെയാണ് വിമാനത്താവളങ്ങളിലേക്ക് പ്രവേശിപ്പിക്കുക. ജൂലായ് 15നകം അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമെടുത്ത് 31നു ശേഷം സര്‍വീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

സിനിമാ തിയേറ്ററുകളില്‍ കുടുംബങ്ങള്‍ക്കും സംഘങ്ങളായി വരുന്നവര്‍ക്കും പ്രത്യേകം സീറ്റുകള്‍ ക്രമീകരിക്കാന്‍ നിര്‍ദേശമുണ്ട്.

കൊവിഡ് പരിശോധന നടത്തി 48-72 മണിക്കൂറിനുള്ളില്‍ വിമാനയാത്ര അനുവദിക്കും. രോഗലക്ഷണങ്ങളുള്ളവര്‍ക്ക് യാത്ര അനുവദിക്കുന്നതല്ല. പരിധോധന ചിലവ് സ്വയം വഹിക്കേണ്ടതാണ്. ഇതിനുള്ള സൗകര്യം എയര്‍പോര്‍ട്ടില്‍ സജ്ജീകരിക്കും. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 30 മുതല്‍ 45 മിനിറ്റ് സമയം വേണ്ടിവരും. ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലും നടപടി ക്രമങ്ങളള്‍ക്കായി എയര്‍പോര്‍ട്ടില്‍ ചിലവഴിക്കേണ്ടിവരും

Top