കഞ്ചാവുമായി സിനിമ-സീരിയല്‍ നടിയും ഡ്രൈവറും അറസ്റ്റില്‍

ചാലക്കുടി: ഒരു കിലോയിലധികം കഞ്ചാവുമായി സിനിമ-സീരിയല്‍ നടിയും ഡ്രൈവറും അറസ്റ്റില്‍. കോട്ടയം വെച്ചൂര്‍ ഇടയാഴം സരിതാലയത്തില്‍ സരിത സലിം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ മനക്കേതൊടിയില്‍ സുധീറു (45)മാണ് അറസ്റ്റിലായത്.

കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിന് സമീപത്ത് സംശയകരമായി കണ്ട കാറും അതിലെ യാത്രക്കാരിയേയും ഡ്രൈവറേയും പരിശോധിച്ചപ്പോഴാണ് യുവതിയുടെ ബാഗില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് കണ്ടെടുത്ത്. ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

സിനിമ-സീരിയല്‍ നടിയായ യുവതി ഇപ്പോള്‍ എറണാകുളം എളമക്കരയില്‍ വാടകയ്ക്കാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

Top