ഫസ്റ്റ്ക്‌ളാപ്പ് സിനിമാ സാംസ്‌ക്കാരിക കൂട്ടായ്മയുടെ ‘പുള്ള്’ മികച്ച ഇന്ത്യന്‍ സിനിമ

റാമത് ഷിംല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ‘പുള്ള്’ മികച്ച ഇന്ത്യന്‍ സിനിമയായി തെരഞ്ഞെടുത്തു. റിയാസ് റാസും പ്രവീണ്‍ കേളിക്കോടനും ചേര്‍ന്നാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഫസ്റ്റ്ക്‌ളാപ്പ് എന്ന സിനിമാ സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ചാണ് പുള്ള് നിര്‍മിച്ചത്. പ്രകൃതിസംരക്ഷണവും ആഗോളതാപനവും കാലവസ്ഥാവ്യതിയാനങ്ങളും ചര്‍ച്ച ചെയ്യുന്ന ചിത്രം വടക്കന്‍ കേരളത്തിന്റെ അനുഷ്ഠാനകലയായ തെയ്യത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഷബിതയാണ് പുള്ളിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥ- വിധു ശങ്കര്‍, ബിജീഷ് ഉണ്ണി, ശാന്താകാര്‍, ഷബിത എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രാഹകന്‍- അജി വാവച്ചന്‍. റെയ്ന മരിയ, സന്തോഷ് സരസ്സ്, ധനില്‍ കൃഷ്ണ, ലതാ സതീഷ്, ആനന്ദ് ബാല്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

Top