പ്രശസ്ത സിനിമാ സംവിധായകനും നടനുമായ ഒ. രാമദാസ് അന്തരിച്ചു

തൃശൂര്‍: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ ഒ. രാമദാസ് (80) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തൃശ്ശൂര്‍ മരത്താക്കര സ്വദേശിയാണ് ഒ രാമദാസ്. വഴിപിഴച്ച സന്തതി, കൃഷ്ണപ്പരുന്ത് തുടങ്ങിയ ചിത്രങ്ങളാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത നടി കമലാദേവിയാണ് ഭാര്യ. വിജി മോഹന്‍, ശ്രീശാന്തി, രജി സുഭാഷ് എന്നിവരാണ് മക്കള്‍.

Top