കലാഭവന്‍ മണിയുടെ മരണം; സംവിധായകന്‍ വിനയന്റെ മൊഴി സിബിഐ രേഖപ്പെടുത്തി

തിരുവനന്തപുരം: സിനിമാ താരം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് ഓഫീസിലെത്തിയാണ് അദ്ദേഹം മൊഴി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വിനയന്‍ സംവിധാനം നിര്‍വഹിച്ച ചാലക്കുടികാരന്‍ ചങ്ങാതി എന്ന സിനിമയില്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ചില രംഗങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിനയന്റെ മൊഴി രേഖപ്പെടുത്താന്‍ സിബിഐ തീരുമാനിച്ചത്.

Top