പീക്കി ബ്ലൈന്‍ഡേഴ്‌സ് സിനിമയാകുമ്പോള്‍ ടോമി ഷെല്‍ബിയായി കിലിയന്‍ മര്‍ഫി തന്നെ;സ്റ്റീവന്‍ നൈറ്റ്

പീക്കി ബ്ലൈന്‍ഡേഴ്‌സ് എന്ന പ്രശസ്ത സീരീസ് സിനിമയാകുന്നു. പീക്കി ബ്ലൈന്‍ഡേഴ്‌സ് സിനിമയാകുമ്പോള്‍ ടോമി ഷെല്‍ബി എന്ന പ്രധാന കഥാപാത്രത്തെ ആരാകും അവതരിപ്പിക്കുക എന്ന ചോദ്യവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.പീക്കി ബ്ലൈന്‍ഡേഴ്‌സ് സീരീസില്‍ ടോമി ഷെല്‍ബിയെ അവതരിപ്പിച്ച കിലിയന്‍ മര്‍ഫി തന്നെയായിരിക്കും സിനിമയിലും കഥാപാത്രമാവുക എന്ന് സീരീസ് ക്രിയേറ്റര്‍ സ്റ്റീവന്‍ നൈറ്റ് അറിയിച്ചു. ബിബിസിയുടെ പുതിയ സീരീസായ ദി ടൗണിന്റെ പ്രേമേയര്‍ ഷോയ്ക്കിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ ചിത്രീകരണം സെപ്തംബറില്‍ ആരംഭിക്കുമെന്നും സ്റ്റീവന്‍ നൈറ്റ് അറിയിച്ചു

കിലിയന്‍ മര്‍ഫിയുടെ ഓസ്‌കര്‍ നേട്ടത്തെയും സ്റ്റീവന്‍ നൈറ്റ് പ്രശംസിച്ചു. അദ്ദേഹം മികച്ച നടനാണെന്നും ഓസ്‌കര്‍ അര്‍ഹിക്കുന്നുവെന്നും സ്റ്റീവന്‍ നൈറ്റ് പറഞ്ഞു.ഒന്നാം ലോകമഹായുദ്ധാനന്തര പശ്ചാത്തലത്തില്‍ ബര്‍മിംഗ്ഹാമിലെ ഷെല്‍ബി കുടുംബത്തിന്റെ കഥ പറയുന്ന ബ്രിട്ടീഷ് ടെലിവിഷന്‍ ക്രൈം സീരീസാണ് ‘പീക്കി ബ്ലൈന്‍ഡേഴ്സ്’. ആറ് സീസണുകളിലായി കഥ പറഞ്ഞ സീരീസിലെ കിലിയന്‍ മര്‍ഫിയുടെ ടോമി ഷെല്‍ബി എന്ന കഥാപാത്രത്തിന് തന്നെ പ്രത്യേക ഫാന്‍ബേസുണ്ട്.

Top