After cigarettes and gutkha, Yogi Adityanath govt bans jeans, T shirts

ലക്‌നൗ: അറവുശാലകള്‍ക്കും, പാന്‍മസാലകള്‍ക്കും പുറമെ കോളേജുകളില്‍ ജീന്‍സിന് നിരോധനം ഏര്‍പ്പെടുത്തി യോഗി ആദിത്യ നാഥ്. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം ഉന്നത വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തെ 158 സര്‍ക്കാര്‍ കോളേജുകള്‍ക്കും, 331 എയ്ഡഡ് കോളേജുകള്‍ക്കുമാണ് ഇത് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ അയച്ചിട്ടുളളത്.

സംസ്ഥാനത്തെ കോളേജുകളിലെ വിദ്യാര്‍ത്ഥികളും, അധ്യാപകരും, ഉദ്യോഗസ്ഥരടക്കമുള്ളവരോട് മാന്യമായ വസ്ത്രം ധരിക്കണമെന്നും, ജീന്‍സ്, ടീഷര്‍ട്ട് അടക്കമുള്ളവ ധരിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇത് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ മാര്‍ച്ച് 31ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ ജോയ്ന്റ് ഡയറക്ടര്‍ ഊര്‍മിള സിങ്ങാണ് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.

അധ്യാപകര്‍ മാന്യമായ വസ്ത്രം ധരിച്ചാല്‍ മാത്രമേ കുട്ടികള്‍ അത് മാതൃകയാക്കുയെന്നും, മാന്യമായ വസ്ത്രധാരണം നിര്‍ബന്ധമാണെന്നും ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ ആര്‍ പി സിംഗ് പറഞ്ഞു. ഇത് ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.

Top