CIA leads help Indian agencies bust IS cells

ഗുഡ്ഗാവ്: രാജ്യത്ത് തീവ്രവാദ ഭീഷണിയെത്തുടര്‍ന്ന് റിപ്പബ്ലിക്ദിനം ആഘോഷിക്കാനൊരുങ്ങുന്നത് കനത്ത ജാഗ്രതയോടെ. റിപ്പബ്ലിക്ദിനത്തില്‍ വിശിഷ്ടാതിഥിയായെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്തിന്റെ സന്ദര്‍ശനം പ്രമാണിച്ച് സുരക്ഷ ക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ അമേരിക്കന്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) രംഗത്തെത്തി.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒളാന്തും ഒന്നിച്ചെത്തുമ്പോള്‍ ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ ലക്ഷ്യമിടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അതീവ ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു.

ഫരീദാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ ക്രൈം സ്റ്റാറ്റസ് സംബന്ധിച്ച വിശദാംശങ്ങള്‍ സിഐഎ ആവശ്യപ്പെട്ടു. നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോളാര്‍ എനര്‍ജി മോദിയും ഒളാന്തും ജനുവരി 25നു സന്ദര്‍ശിക്കുന്നുണ്ട്.

അമേരിക്കുയം ഫ്രാന്‍സും ഉറ്റസുഹൃത്ത് രാജ്യങ്ങളായതിനാല്‍ സിഐഎ നേരിട്ട് അദ്ദേഹത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കുകയാണ്. ആരവല്ലി പര്‍വത നിരയില്‍നിന്നുള്ള ദീര്‍ഘദൂര സുരക്ഷയ്ക്കും സിഐഎ പ്രാധാന്യം നല്കുന്നതായാണ് സൂചന. മിവാത് ജില്ലയില്‍ നിന്ന് തീവ്രവാദികള്‍ അറസ്റ്റിലായതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സിഐഎ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.

Top