ഉത്തര കൊറിയയുമായി ഉടന്‍ ആണവ യുദ്ധം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് സിഐഎ മേധാവി

വാഷിംഗ്ടണ്‍: ഉത്തരകൊറിയ അമേരിക്കയെ ഉടന്‍ ആക്രമിക്കുമെന്ന് കരുതുന്നില്ലെന്ന് സിഐഎ മേധാവി മൈക്ക് പോംപിയോ.

ഉത്തരകൊറിയയുടെ ആക്രമണം ആസന്നമാണെന്നു കരുതുന്നില്ല. എന്നാല്‍ അവര്‍ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയേക്കാമെന്നും ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

നിരന്തരം മിസൈല്‍ പരീക്ഷിക്കുന്ന ഉത്തരകൊറിയയുടെ പ്രകോപനത്തെ ക്ഷമയോടെയാണ് യുഎസ് നേരിടുന്നത്. ഉത്തരകൊറിയന്‍ ആക്രമണം ഉണ്ടായാല്‍ നേരിടാന്‍ ഗുവാം ദ്വീപില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും പോംപിയോ പറഞ്ഞു.

Top