അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടാകുമെന്ന് സിഐഎ

vladimir putin

വാഷിങ്ടണ്‍: അമേരിക്കയില്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചാരസംഘടന സി.ഐ.എ. ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സി.ഐ.എ തലവന്‍ മൈക് പോംപിയോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ആരോപണം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിയിരുന്നു. അതേസമയം, സി.ഐ.എ തലവന്റെ പുതിയ വെളിപ്പെടുത്തല്‍ ട്രംപിന് വലിയ തിരിച്ചടിയാണ്.

ഇതിനിടെ, ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് എഫ്.ബി.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ആന്‍ഡ്രു മക്കേവ് രാജിവെച്ചു. ജോലിയില്‍ നിന്ന് വിരമിക്കാന്‍ രണ്ടു മാസം ശേഷിക്കെയാണ് മകേവ് ഡെപ്യൂട്ടി ഡയറക്ടര്‍ പദവി രാജിവെച്ചത്. 2016 മെയില്‍ ജയിംസ് കോമിയെ എഫ്.ബി.ഐ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയപ്പോള്‍ പകരം ചുമതല വഹിച്ചത് മക്കേവ് ആയിരുന്നു.

Top