എസ്.പി ചൈത്ര തെരേസ ജോണിനെ ഭീകരവിരുദ്ധ സേന മേധാവിയായി നിയമിച്ചു

തിരുവനന്തപുരം:എസ്പി ചൈത്ര തെരേസ ജോണിനെ ഭീകരവിരുദ്ധ സേന മേധാവിയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2015 ബാച്ചി ഐപിഎസ് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണ്‍ ഭീകര വിരുദ്ധ സേനയുടെ മേധാവിയാകുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ്.

നേരത്തെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ എസി.പിയായിരുന്ന ചൈത്ര തെരേസ ജോണിനെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. നിലവില്‍ വനിതാ ബറ്റാലിയന്റെ ചുമതല വഹിക്കുകയായിരുന്നു തെരേസ ജോണ്‍.

Top