ചുരുളിയിൽ പൊലീസിന് ജിപിഎസ് ഇല്ലേ എന്ന് ചോദ്യം; ചർച്ച സജീവം

പ്രേക്ഷകർക്ക് മുന്നിൽ എപ്പോഴും പുതിയ കാര്യങ്ങൾ അവതരിപ്പിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ പുതിയ സിനിമ ചുരുളിയും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ചുരുളിയിലെ തെറിവിളികളാണ് ചിലർ ചർച്ച ചെയ്യുന്നതെങ്കിൽ മറ്റുചില സംശയങ്ങളും പ്രതികരണങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉന്നയിക്കപ്പെടുന്നുണ്ട്. ഇത്തരം സംശയങ്ങളിലൊന്നാണ് കാട്ടിൽ പോകുന്ന പൊലീസുകാർക്ക് ജിപിഎസ് ഉപയോഗിച്ച് കൃത്യമായ വഴി മനസ്സിലാക്കി തിരിച്ച് വരാമായിരുന്നില്ലേ എന്നത്.

ആധുനിക കാലത്ത് കൊടുംകാട്ടിൽ പല ആവശ്യങ്ങൾക്കായി പോകുന്നവരെല്ലാം ജിപിഎസ് സംവിധാനങ്ങൾ കരുതാറുണ്ട്. പ്രത്യേകിച്ച് പൊലീസ് സേനാംഗങ്ങളെ പോലെ ആവശ്യങ്ങൾക്ക് പോകുന്നവരാണെങ്കിൽ ഉറപ്പായും അത്തരത്തിലൊന്ന് കയ്യിലുണ്ടാകും. കാട്ടിൽ ഇന്റർനെറ്റ് സേവനം ലഭ്യമല്ലെങ്കിൽ പോലും ജിപിഎസ് ഉപയോഗിക്കാൻ കഴിയുന്ന ഉപകരണങ്ങൾ ഇന്ന് ലഭ്യമാണ്. കാട്ടിലൂടെ വണ്ടികൾക്ക് പോകാൻ കഴിയുന്ന വഴികളുണ്ടെങ്കിൽ ആ വഴികൾ ജിപിഎസിലും ലഭിക്കും. പൊലീസിന്റെ കൈവശമുള്ള ഡിവൈസുകളിലെ ജിപിഎസ് കൂടുതൽ മികച്ചതുമാണ്.

ചൈനീസ് ആയുധങ്ങൾ വാങ്ങുന്ന പ്രധാനപ്പെട്ട ഒരു രാജ്യമാണ് ബംഗ്ലാദേശ്. 2016ൽ ബംഗ്ലാദേശ് രാജ്യത്തിന്റെ നാവിക ശക്തി വർദ്ധിപ്പിക്കുന്നതിനായി അന്തർവാഹിനിയും ചൈനയിൽ നിന്നും സ്വന്തമാക്കിയിരുന്നു. രണ്ട് അന്തർവാഹിനികൾക്കായി 203 മില്യൺ ഡോളറാണ് ചിലവിട്ടത്. ചൈനയിൽ നിന്നും അടുത്തിടെ ബംഗ്ലാദേശ് സ്വന്തമാക്കിയ ഏഴ് വിമാനങ്ങളിൽ രണ്ടെണ്ണത്തിന് കഴിഞ്ഞ വർഷം സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നെന്നും ലണ്ടൻ ആസ്ഥാനമായുള്ള ഒരു തിങ്ക്ടാങ്ക് ഗ്രൂപ്പ് റിപ്പോർട്ട് ചെയ്തിരുന്നു.

നേരത്തെ പരിചയമില്ലാത്ത സ്ഥലത്തേക്ക് പോകുമ്പോൾ സ്മാർട് ഫോണുകളിലും മറ്റു ജിപിഎസ് ഡിവൈസുകളിലും പോകുന്ന വഴികൾ കൃത്യമായി രേഖപ്പെടുത്താം. തിരിച്ചുപോരുമ്പോൾ ജിപിഎസിൽ നേരത്തെ രേഖപ്പെടുത്തിയ വഴിനോക്കി കൃത്യമായി തന്നെ തിരിച്ചെത്തുകയും ചെയ്യാം. എന്നാൽ ഇതൊന്നുമില്ലാതെ ചുരുളിയിലെ പോലീസുകാർ എന്തിന് സാഹസത്തിനു മുതിർന്നു എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ ചുരുളി പഴയ കാലത്തെ കഥയല്ലേ അതിലെങ്ങനെ ജിപിഎസ് വരും എന്ന് മറുചോദ്യമായി ചിലർ ഉന്നയിക്കുന്നു.

പക്ഷേ സിനിമയി‍ലെ ഒരു രംഗത്തിൽ 200 ന്റെ കറൻസി നോട്ട് കാണിക്കുന്നുണ്ട്. 2017–ലാണ് രാജ്യത്ത് ആദ്യമായി 200 രൂപ കറൻസി നോട്ട് പുറത്തിറങ്ങിയത്. അപ്പോൾ‌ പിന്നെ പഴയ കഥയാണെന്ന വാദത്തിന് പ്രസക്തിയില്ല‌. ഇതിനാൽ തന്നെ ചുരുളിയിലെ പൊലീസ് കഥാപാത്രങ്ങള്‍ക്ക് ജിപിഎസ് ഉപയോഗിക്കാനും സാധിക്കുമായിരുന്നു എന്ന് കൃത്യമായി പറയാം. പക്ഷേ, കഥയിൽ ചോദ്യമില്ലല്ലോ…

 

 

Top