ആരാധനാലയങ്ങള്‍ ഇപ്പോള്‍ തുറക്കില്ല, സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിന് ശേഷം:മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവ് വന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്നും ഇത് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിന് ശേഷം പരിഗണിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും
മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്താകെ ലോക്ക്ഡൗണിന്റെ ഭാഗമായി കേന്ദ്രം സ്വീകരിച്ച നിലപാടും ഇതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരാധനാലയങ്ങള്‍ തുറന്നാല്‍ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാന്‍ പ്രയാസമാണ്. രോഗവ്യാപനം തടയുന്നതിന് ഇത് തടസമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top