യാക്കോബായ സഭാധ്യക്ഷന്‍ മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞു

കൊച്ചി: സഭയില്‍ ആഭ്യന്തര കലഹമുണ്ടായതിനെ തുടര്‍ന്ന് യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞു. സ്ഥാനം ഒഴിയണമെന്നുള്ള സഭ അധ്യക്ഷന്റെ ആവശ്യം പാത്രീയാര്‍ക്കീസ് ബാവ അംഗീകരിച്ചു.

സ്ഥാനത്യാഗം ചെയ്യാന്‍ സമ്മതമാണെന്ന് അറിയിച്ച് യാക്കോബായ സഭാ അധ്യക്ഷന്‍ പാത്രിയാര്‍ക്കീസിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

പുതിയ ഭരണസമിതി തനിക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്നാണ് കത്തില്‍ വ്യക്തമാക്കിയത്. മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിന്നും കാതോലിക്ക ബാവയുടെ ചുമതയലയില്‍ നിന്നും ഒഴിവാക്കണമെന്ന കാര്യവും സഭയില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഗൂഢാലോചനക്ക് പിന്നില്‍ പുതിയ ഭരണ സമിതിയാണെന്നും ഇതേ ചൊല്ലി കടുത്ത മനോവിഷമത്തിലാണ് താനെന്നും കത്തില്‍ പറഞ്ഞിരുന്നു.

Top