പള്ളിക്കൊപ്പം ക്ഷേത്രവും പണിതു; മതസൗഹാര്‍ദ്ദത്തിന് മാതൃകയായി ഹമീദ് അന്‍സാരിയുടെ ഭാര്യ

അലിഗഢ്: പള്ളിക്കൊപ്പം ക്ഷേത്രവും പണിത് മുന്‍ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ. ഇതോടെ മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയായി മാറിയിരിക്കുകയാണ് സല്‍മ. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ സല്‍മ നടത്തുന്ന ‘ചാച്ചാ നെഹ്രു മദ്രസ’യുടെ പരിസരത്ത് മുസ്ലിം പള്ളിക്കൊപ്പം ക്ഷേത്രവും പണിയുകയാണ്. അവിടെ പഠിക്കുന്ന കുട്ടികളുടെ സുരക്ഷയുറപ്പാക്കുക കൂടിയാണ് ഇതിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്ന് സല്‍മ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹിന്ദു, മുസ്ലിം സമുദായത്തിലെ കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ട്. ഇവിടത്തെ ഹോസ്റ്റലില്‍ നില്‍ക്കുന്ന കുട്ടികള്‍ പള്ളിയിലും അമ്പലത്തിലും പ്രാര്‍ത്ഥിക്കാനായി പുറത്ത് പോകാറാണ് പതിവ്. അങ്ങനെ പോകുമ്പോള്‍ അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം സ്ഥാപനത്തിനാണ്. അതിനാല്‍, കുട്ടികളുടെ സുരക്ഷയുറപ്പാക്കാനാണ് മദ്രസാ പരിസരത്തുതന്നെ ദേവാലയങ്ങള്‍ പണികഴിപ്പിക്കുന്നതെന്ന് സല്‍മ പറഞ്ഞു.

ഹിന്ദു-മുസ്ലിം സമുദായങ്ങളില്‍ നിന്നായി ആയിരക്കണക്കിന് കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്.

Top