കൊളംബോയിലെ സ്‌ഫോടനം: സഹായം അഭ്യര്‍ഥിച്ച് പള്ളി അധികൃതര്‍ ഫെയ്‌സ്ബുക്കില്‍

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ സഹായമഭ്യര്‍ഥിച്ച് പള്ളി അധികൃതര്‍ ഫെയ്‌സ്ബുക്കില്‍. പള്ളിയില്‍ സ്‌ഫോടനം നടന്നിരിക്കുന്നു. നിങ്ങളുടെ കുടുംബാംഗങ്ങള്‍ പള്ളിയില്‍ ഉണ്ടെങ്കില്‍ ദയവായി വന്ന് അവരെ സഹായിക്കൂ- ഫെയ്‌സ്ബുക്കില്‍ പള്ളി അധികൃതര്‍ നല്‍കിയ പോസ്റ്റില്‍ പറയുന്നു.

നെഗോമ്പോയിലെ കടുവാപിടിയയിലെ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ പ്രാര്‍ഥനകള്‍ നടന്നു കൊണ്ടിരിക്കേയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 129 ആയി. നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായത്. ഈസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കൊളംബോയ്ക്ക് പുറമെ ബൊട്ടിക്കലോവ, നെഗോംബോ, കൊച്ചിക്കാടെ എന്നിവിടങ്ങളിലും സ്‌ഫോടനമുണ്ടായി

Top