കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ ഇംഗ്ലണ്ടില്‍ കത്തീഡ്രലുകള്‍ വില്‍ക്കുന്നു

ഇംഗ്ലണ്ട് : കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ ഇംഗ്ലണ്ടില്‍ കത്തീഡ്രലുകള്‍ വില്‍ക്കുന്നു. പെരുകുന്ന കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ ഒന്നോ, ചിലപ്പോള്‍ അതിലേറെയോ പുരാതന കത്തീഡ്രലുകള്‍ വില്‍ക്കേണ്ട സാഹചര്യത്തിലാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നില്‍പ്പെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

ഇംഗ്ലണ്ടില്‍ നിരവധി കത്തീഡ്രലുകള്‍ സാമ്പത്തിക സമ്മര്‍ദം നേരിടുകയാണ് ഇപ്പോള്‍. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ അധീനതയില്‍ 42 കത്തീഡ്രലുകളാണുള്ളത്. ഇവയില്‍ പലതിനും ചരിത്രപരവും, ആര്‍ക്കിടെക്ചര്‍, സാംസ്‌കാരിക പ്രാധാന്യം വിളിച്ച് പറയാനുള്ള പൈതൃകമുള്ളവയാണ്.

cathedral-3

ഒരു കത്തീഡ്രല്‍ ഒരു വര്‍ഷം നടത്തിക്കൊണ്ടുപോകാന്‍ 1.5 മില്ല്യണ്‍ പൗണ്ട് വേണമെന്നാണ് 2016ല്‍ നടത്തിയ സഭാ അന്വേഷണം കണ്ടെത്തിയത്. എന്നാല്‍ കത്തീഡ്രലുകളുടെ പ്രവര്‍ത്തനത്തിനും, ജീവനക്കാരുടെ ശമ്പളം നല്കാനും പണം നല്‍കാനാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. വില്‍പ്പന കഴിഞ്ഞാല്‍ ഇവ ഇതേ രീതിയില്‍ കണ്‍സേര്‍ട്ട് വേദിയും, ബാറും, റെസ്റ്റൊറന്റും ഒക്കെയായി മാറുമെന്നത് സഭാ വിശ്വാസികളെയും വേദനിപ്പിക്കും.

കത്തീഡ്രലുകളിലെ ഡീനും, ചാപ്റ്ററും ബില്ലുകള്‍ അടയ്ക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ എത്തിയാല്‍ കത്തീഡ്രലുകള്‍ വില്‍പ്പനയ്ക്ക് ഉത്തരവിടാന്‍ പാപ്പര്‍ കോടതികള്‍ക്ക് സാധിക്കുമെന്നതാണ് കത്തീഡ്രല്‍ വക്താക്കളുടെ ആശങ്ക. ഇതിന് മുന്‍കൂട്ടി തടയിടാന്‍ നിയമം പാസാക്കണമെന്നാണ് സഭയുടെ പാര്‍ലമെന്റായ ജനറല്‍ സിനദില്‍ ബിഷപ്പുമാര്‍ ആവശ്യപ്പെടുന്നത്. കത്തീഡ്രല്‍ സാമ്പത്തികമായി തകര്‍ന്നടിഞ്ഞാലും ഏതെങ്കിലും ജഡ്ജ് ഇതിന്റെ വില്പ്പനയ്ക്ക് ഉത്തരവിടുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ നിയമം വേണമെന്ന് ബിഷപ്പുമാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

Top