വ്യാജരേഖ കേസ്; മാര്‍ ജേക്കബ് മനത്തോടത്തിനെതിരെ വിശ്വാസികള്‍

കൊച്ചി: വ്യാജരേഖ ആരോപണത്തില്‍ എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മാനത്തോടത്തിനു എതിരെ സഭയിലെ വിശ്വാസികള്‍ രംഗത്ത്.

വ്യാജരേഖ ആരോപണം മാര്‍ ജേക്കബ് മനത്തോടത്തിന്റെ നേതൃത്വത്തില്‍ കെട്ടിച്ചമച്ചതാണെന്നാണ് വിശ്വാസികള്‍ ആരോപിക്കുന്നത്. അതിരൂപതയുടെ ഭരണം കൈക്കലാക്കുക എന്നത് ലക്ഷ്യമാക്കിയാണ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ നീക്കങ്ങളെന്നാണ് വിശ്വാസികള്‍ പറയുന്നത്.

വാര്‍ത്ത സമ്മേളനമാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്നും വിശ്വാസികള്‍ ആരോപിക്കുന്നു. കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരായി മാര്‍ ജേക്കബ് മനത്തോടം ഉന്നയിക്കുന്ന ആരോപണങ്ങള്‍ മുഴുവന്‍ തെറ്റാണെന്നും വിശ്വാസികള്‍ വ്യക്തമാക്കി.

Top