പളളിത്തർക്കം: യാക്കോബായ സഭയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി പ്രശ്നത്തിലായ യാക്കോബായ സഭയെ അനുനയിപ്പിക്കാൻ സർക്കാരിന്‍റെ  നീക്കം. പളളിത്തർക്കത്തിൽ ഓർഡിനൻസിന് പകരമായി യാക്കോബായ സഭയ്ക്ക് അനുകൂലമായ ഉത്തരവിറക്കാനാണ് ആലോചന.

പളളിത്തർക്കത്തിൽ നിയമനിർമാണം പരിഗണനയിൽപ്പോലുമില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞെങ്കിലും യാക്കോബായ സഭ പ്രതീക്ഷയിലായിരുന്നു.  ഇതിനിടയിലാണ് അനുനയ ശ്രമവുമായി സർക്കാർ രംഗത്തേക്ക് വരുന്നത്. എന്നാൽ പളളിത്തർക്കത്തിൽ ഓ‍‍ർഡിനൻസ് ഇല്ലെങ്കിൽ പിണറായി സർക്കാരിനൊപ്പമില്ലെന്ന് യാക്കോബായ സഭ കടുത്ത നിലപാടെടുത്തിരുന്നു.

പളളിത്തർക്കത്തിൽ എന്തെങ്കിലും ചെയ്യാതെ നിയമസഭാതെരഞ്ഞെടുപ്പിൽ ഇടുതുമുന്നണിയെ പിന്തുണയ്ക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പടാനാകില്ലെന്ന് സഭാ കേന്ദ്രങ്ങൾ സർക്കാരിനെ അറിയിച്ചിരുന്നു.

Top