പള്ളിയില്‍ ആരാധന തടഞ്ഞ സംഭവം; നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് ഓര്‍ത്തഡോക്‌സ് സഭ

orthodox sabha

പെരുമ്പാവൂര്‍: പള്ളിയില്‍ ആരാധന തടഞ്ഞ സംഭവത്തില്‍ കോടതി വിധി നടപ്പാക്കാത്തത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ. പൊലീസ് റവന്യു അധികാരികളുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും സഭ പറഞ്ഞു.

പെരുമ്പാവൂര്‍ ബെഥേല്‍ സുലോക്കോ പള്ളിയിലാണ് രാവിലെ ഓര്‍ത്തഡോക്‌സ് വിഭാഗവും യാക്കോബായ വിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായത്. രാവിലെ കുര്‍ബാനക്കെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗക്കാരെ യാക്കോബായ വിശ്വാസികള്‍ തടയുകയായിരുന്നു. നടപടിയ്‌ക്കെതിരെ നാളെ കോടതിയെ സമീപിക്കുവാനാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കം.

രാവിലെ ആറ് മണിയോടെ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ കുര്‍ബാനയ്ക്കായി പള്ളിയില്‍ എത്തിയപ്പോള്‍ യാക്കോബായ വിഭാഗം പ്രവേശന കവാടം അടച്ചിട്ടു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയാതെ വന്നതോടെ ഓര്‍ത്തഡോക്‌സ് വിഭാഗവും പള്ളിയുടെ ഗേറ്റ് പുറത്ത് നിന്ന് പൂട്ടി പ്രതിഷേധം ആരംഭിക്കുകയായിരുന്നു. പെരുമ്പാവൂര്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ അനുനയ ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല.

Top