എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ബിഷപ്പ്; പ്രഖ്യാപനം ഇന്ന്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ബിഷപ്പിനെ തീരുമാനിക്കുന്നു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് പകരമായി മാണ്ഡ്യ രൂപത ബിഷപ് ആന്റണി കരിയില്‍ അതിരൂപതയുടെ ചുമതലയിലെത്തുന്നതാണ്.

സഭാ ഭൂമി വില്‍പ്പനയില്‍ വിമതവിഭാഗത്തെ പിന്തുണച്ച സംഭവത്തെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടലിനെയും സ്ഥലം മാറ്റുവാനും തീരുമാനിച്ചു. മാര്‍പാപ്പയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് മൂന്ന് മണിക്കായിരിക്കും.

ഭൂമി വിവാദമടക്കം എറണാകുളം- അങ്കമാലി അതിരൂപതയില്‍ രണ്ട് വര്‍ഷമായി പുകയുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാര നടപടികളാകും മാര്‍പ്പാപ്പയുടെ ഇന്നത്തെ പ്രഖ്യാപനത്തിലൂടെ ഉണ്ടാവുന്നത്.

Top