ചുനക്കരയുടെ നിര്യാണം സാംസ്‌കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം. കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ചുനക്കര രാമന്‍കുട്ടിയുടെ നിര്യാണം സാംസ്‌കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേവതാരു പൂത്തു പോലെയുള്ള നിരവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. നിരവധി നാടകങ്ങള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ എഴുതി. മികച്ച സാസ്‌കാരിക പ്രഭാഷകന്‍ കൂടിയായിരുന്നു ചുനക്കര. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു- മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

Top