ദളപതിയുടെ ‘ചുമ്മാ കിഴി’ ഗാനം നവംബർ 27ന് പുറത്തിറക്കും

ളപതിയുടെ ഏറ്റവും പുതിയ ചിത്രം ‘ദര്‍ബാര്‍ തിരുവിഴ’ ക്ക് ആയുള്ള കാത്തിരിപ്പിലാണ് ആരധകര്‍ ഒന്നടങ്കം. ഇപ്പോഴിതാ ചിത്രത്തിലെ ചുമ്മാ കിഴി എന്ന് തുടങ്ങുന്ന ഗാനം നവംബർ 27ന് പുറത്തുവിടുമെന്നാണ് പുതിയ വാര്‍ത്ത.

തമിഴകത്തിന്റെ ഹിറ്റ് സംവിധായകന്‍ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ മുന്‍പ് തന്നെ തരംഗമായിരുന്നു.

അനിരുദ്ധ് രവിചന്ദര്‍ ആണ് ദര്‍ബാറിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഗാനം പുറത്തുവിടുന്നതിനെ കുറിച്ച് അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് അറിയിച്ചത്. പാട്ട് ഹിറ്റാകുമെന്നു തന്നെയാണ് ആരാധകര്‍ കരുതുന്നത്. എ ആര്‍ മുരുഗദോസ് ചിത്രത്തിലെ ഇന്‍ട്രൊഡക്ഷന്‍ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം ആണ്.

Top