കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും പ്രവര്‍ത്തിച്ചെന്ന് ക്രിസ്റ്റഫര്‍ വെയ്‌ലി

wiley

ലണ്ടന്‍: കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും പ്രവര്‍ത്തിച്ചെന്ന് ഫേസ്ബുക്ക് മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയ്‌ലി. കേരളമടക്കം ആറു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചതായി അദ്ദേഹം പറഞ്ഞു. 2007 ലാണ് വിവരങ്ങള്‍ ശേഖരിച്ചത്. തീവ്രവാദ ബന്ധമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചു എന്നു വ്യക്തമാക്കിയ വെയ്‌ലി ഇതിനായി ആരാണ് നിയോഗിച്ചതെന്നു വെളിപ്പെടുത്തിയില്ല.

ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാൽ തീവ്രവാദ ബന്ധമുള്ളവരുടെ വിവരങ്ങൾ മാത്രമല്ല, കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇവർ ഇടപെട്ടതായ അഭ്യൂഹമാണ് ഇപ്പോൾ ശക്തമായി ഉയർന്നിരിക്കുന്നത്. ഏൽപ്പിച്ച ആളുകൾ ആരാണെന്ന് പുറത്ത് വരുന്നതോടെ വലിയ രാഷ്ട്രീയ വിസ്ഫോടനത്തിന് തന്നെ അത് കാരണമായേക്കും.

കേംബ്രിജ് അനലിറ്റിക്ക 2014-ല്‍ അഞ്ച് കോടിയോളം ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്‌തെന്ന് ബ്രീട്ടണിലെ ചാനല്‍-4 നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാറുണ്ടെന്ന് സമ്മതിച്ച അനലറ്റിക്ക സിഇഒ അലക്‌സാണ്ടര്‍ നിക്‌സിനെ കമ്പനി പുറത്താക്കിയിരുന്നു. കൈക്കൂലി കൊടുത്തും സ്ത്രീകളെ ഉപയോഗിച്ചും വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് നിക്‌സ് സമ്മതിച്ചിരുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പു സംബന്ധിച്ച് ഇന്ത്യയിലെ ചില രാഷ്ട്രീയ പാര്‍ട്ടികളുമായും കേംബ്രിഡ്ജ് അനലറ്റിക്ക ബന്ധപ്പെട്ടിരുന്നുവെന്നും സൂചനകളുണ്ട്.

Top