ബോണ്ട് സിനിമ സംവിധാനം ചെയ്യാനൊരുങ്ങി സംവിധായകന്‍ ക്രിസ്റ്റഫര്‍ നൊളന്‍

ക്രിസ്റ്റഫര്‍ നൊളാന്‍ ‘ബോണ്ട്’ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു.ആരാധകര്‍ക്ക് ആവേശമാകുകയാണ് നൊളന്റെ പുതിയ തീരുമാനം.

‘ഞാന്‍ ആ കഥാപാത്രത്തെ വളരെ ആഴമായി സ്‌നേഹിക്കുന്നു. ആ സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോകുന്നു എന്നും ക്രിസ്റ്റഫര്‍ നൊളാന്‍ പറഞ്ഞു.

ജെയിംസ് ബോണ്ട് നിര്‍മ്മാതാക്കളുമായി താന്‍ സംസാരിക്കുന്നുവെന്നും,അടുത്ത ബോണ്ട് ചിത്രം 2018 ല്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ക്രിസ്റ്റഫര്‍ അറിയിച്ചു .

നോളന്റെ പുതിയ ചിത്രം ‘ഡന്കിര്‍ക്’ ജൂലായ് 21 നാണ് തിയേറ്ററുകളില്‍ എത്തുക.

Top