ക്രിസ്തുമസിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന ; ഒന്നാം സ്ഥാനം വളഞ്ഞവട്ടത്തിന്‌

തിരുവനന്തപുരം: ആഘോഷങ്ങളില്‍ മലയാളികള്‍ക്കു മദ്യം ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ക്രിസ്തുമസിന് റെക്കോര്‍ഡ് മദ്യ വില്‍പ്പനയാണ് നടന്നത്.

11.34 കോടി രൂപയുടെ അധിക വില്‍പ്പനയാണ് ഉണ്ടായിരിക്കുന്നത്. ക്രിസ്തുമസ് തലേന്ന് മാത്രം 7.67 കോടിയുടെ വില്‍പന ഉണ്ടായി എന്നാണ് കണക്കുകള്‍.

മൊത്തം 87.33 കോടിയുടെ മദ്യമാണ് വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18.22 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

തിരുവല്ലയിലെ വളഞ്ഞവട്ടത്തിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. 56.03 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്.

Top