ഇന്ന് ക്രിസ്തുമസ് ; പ്രാര്‍ത്ഥനകളും ആഘോഷങ്ങളുമായി നാടും നഗരവും

കൊച്ചി: തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്. സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന പാതിരാ കുര്‍ബാനയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ദേവാലയങ്ങളിലെ പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് മതമേലധ്യക്ഷന്‍മാര്‍ കാര്‍മ്മികത്വം വഹിച്ചു.

ലളിത ജീവിതം നയിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ക്രിസ്മസ് ദിന സന്ദേശം നല്‍കി. സഭകൾക്കിടയിലെ തർക്കം പരിഹരിക്കാൻ വിശ്വാസികൾ പ്രാർത്ഥിക്കണമെന്ന് കർദിനാൾ മാർ ക്ലിമ്മീസ് ബാവ പറഞ്ഞു.

സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി കൊച്ചി സെന്‍റ് മേരീസ് ബസിലിക്കയില്‍ പാതിരാ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു. ലത്തീന്‍ കത്തോലിക്കാ സഭാ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തിഡ്രലില്‍ പ്രാർഥനയ്ക്ക് നേതൃത്വം നല്‍കി.

Top