ക്രിസ്മസ് ബമ്പര്‍ ഫലം പ്രഖ്യാപിച്ചു: ഒന്നാം സമ്മാനം പാലക്കാട്ട് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്- പുതുവത്സര ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്.തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ വച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുക ആയ 20 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വര്‍ഷം ഇത് 16 കോടിയായിരുന്നു.

രണ്ടാം സമ്മാനവും 20 കോടിയാണ്. ഇത് യഥാക്രമം ഒരു കോടി വീതം ഇരുപത് പേര്‍ക്കെന്ന കണക്കില്‍ ലഭിക്കും. മൂന്നാം സമ്മാനം പത്ത് ലക്ഷം(ഓരോ പരമ്പരകള്‍ക്കും മൂന്ന് വീതം ആകെ 30 പേര്‍ക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം(ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം(ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). കൂടാതെ മറ്റനവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.

XC 224091 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചിരിക്കുന്നത്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.ലോട്ടറി ഫലമറിയാന്‍ ഭാഗ്യക്കുറി വകുപ്പിന്റെ http://www.keralalotteries.com വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Top