ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു: ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

കോട്ടയം: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശു മരണത്തെയും അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.കേരളത്തിലെ  വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക ദുഃഖവെള്ളി ശുശ്രൂഷകളും പ്രാർത്ഥനകളും നടക്കും.

ക്രിസ്തുവിന്റെ കാൽവരി യാത്രയെ അനുസ്മരിക്കുന്ന കുരിശിന്റെ വഴി പ്രാർത്ഥനകളും ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമാണ്. മനുഷ്യ വംശത്തിന്റെ വീണ്ടെടുപ്പിനായി കാൽവരിയിലെ മരക്കുരിശിൽ ക്രിസ്തു സ്വയം ബലി അർപ്പിച്ചുവെന്നാണ് ക്രൈസ്തവ വിശ്വാസം.

Top