ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു

എറണാകുളം: യേശുക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിനെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.

സംസ്ഥാനത്തെ വിവിധ പള്ളികളില്‍ പാതിരാ കുര്‍ബാനയും പ്രത്യേക ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളും നടന്നു. നിരവധി വിശ്വാസികള്‍ ഈസ്റ്റര്‍ ശുശ്രൂഷകളിലും പ്രാര്‍ത്ഥനകളിലും പങ്കെടുത്തു. എറണാകുളം സെന്റ്‌ മേരീസ് ബസിലിക്കാ പള്ളിയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രത്യാശയുടെ മഹാസന്ദേശം പകരുന്ന ദിനമെന്ന് ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോജ് ആലഞ്ചേരി പറഞ്ഞു.

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. വരുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ പാവപ്പെട്ടവരെ കരുതുന്ന ജനപ്രതിനിധികളെ തെരഞ്ഞെടുക്കണമെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ ക്ലീമീസ് കത്തോലിക്കാ ബാവ പറഞ്ഞു.

 

Top