തോല്‍വിക്ക് ശേഷം ആദ്യ പ്രതികരണവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ലണ്ടന്‍: യൂറോ കപ്പിലെ വാശിയേറിയ പോരാട്ടത്തില്‍ ബെല്‍ജിയത്തിനെതിരെ കീഴടങ്ങിയശേഷം ആദ്യമായി പ്രതികരിച്ച് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്ത്.

തോര്‍ഗന്‍ ഹസാര്‍ഡിന്റെ ഏക ഗോളിനായിരുന്നു ബെല്‍ജിയത്തിന്റെ വിജയം. മത്സരശേഷം ക്രിസ്റ്റിയാനോ തന്റെ ആം ബാന്‍ഡ് വലിച്ചെറിഞ്ഞാണ് കളിക്കളം വിട്ടത്. നാലു കളികളില്‍ നിന്നും അഞ്ചു ഗോള്‍ നേടിയ ക്രിസ്റ്റിയാനോയാണ് യൂറോ കപ്പിലെ ടോപ് സ്‌കോറര്‍.

തങ്ങള്‍ ആഗ്രഹിച്ച ഫലമല്ല ലഭിച്ചതെന്ന് ക്രിസ്റ്റ്യാനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ പിന്തിരിയേണ്ടിവന്നു. എന്നാല്‍, അഭിമാനത്തോടെയാണ് യാത്ര അവസാനിപ്പിക്കുന്നത്.

കിരീടം നിലനിര്‍ത്താന്‍ തങ്ങള്‍ എല്ലാം ചെയ്തു. തങ്ങള്‍ക്കിനിയും പലതും സാധിക്കുമെന്ന് തെളിയിച്ചാണ് മടങ്ങുന്ത്. തുടക്കം മുതല്‍ അവസാനം വരെ ആരാധരുടെ അകമഴിഞ്ഞ പിന്തുണയുണ്ടായെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.

Top