വിരമിക്കല്‍ വാര്‍ത്തകളില്‍ പ്രതികരണമറിയിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ronaldoooo

മോസ്‌കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വേയോട് പരാജയപ്പെട്ട പോര്‍ച്ചുഗല്‍ ടീം താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

‘ഇപ്പോഴത്തേത് ഒരു മികച്ച സംഘമാണ്, ഒട്ടേറെ പ്രതീക്ഷകളുള്ള ഇപ്പോഴത്തെ യുവനിര കരുത്തുള്ളവര്‍ കൂടിയാണ്. ടീമിന്റെ കരുത്തു നിലനിര്‍ത്തുകയാണ് പ്രാധാന്യം’ റൊണാള്‍ഡോ പറഞ്ഞു. എന്നാല്‍ തന്റെയോ ടീമിന്റെയോ ഭാവിയെക്കുറിച്ചു പറയാനുള്ള സമയം ഇതല്ലെന്നും റൊണാള്‍ഡോ വ്യക്തമാക്കി. ഭാവിയെക്കുറിച്ച് ഒരു ആശങ്കയുമില്ലെന്നും പോര്‍ച്ചുഗലിനായി ആവുന്നത്ര കളിക്കുമെന്നും റൊണാള്‍ഡോ അറിയിച്ചു.

അതേസമയം, റൊണാള്‍ഡോ ടീമിനൊപ്പം തുടരുമെന്നാണ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് നേരത്തെ പറഞ്ഞിരുന്നത്. രാജ്യത്തിന് വേണ്ടി ക്രിസ്റ്റ്യാനോയ്ക്ക് ഇനിയും ഏറെ ചെയ്യാനുണ്ട്. യുവതാരങ്ങള്‍ക്ക് കരുത്തും സഹായവുമായി താരം തുടരുമെന്നു തന്നെയാണ് പ്രതീക്ഷ. പുതുതാരങ്ങളില്‍ ഏറെ പ്രതീക്ഷയുണ്ട്. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് റൊണോള്‍ഡോയെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്ക് ഒരു താരത്തിനും കളി ജയിപ്പിക്കാന്‍ കഴിയില്ല. ക്രിസ്റ്റ്യാനോ ഏറെ ശ്രമിച്ചു. ഉറുഗ്വേ രണ്ടുതവണ സ്‌കോര്‍ ചെയ്തത് തിരിച്ചടിയായെന്നും പരിശീലകന്‍ വ്യക്തമാക്കി.

Top