മെദീര എയര്‍പോര്‍ട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പുതിയ പ്രതിമ

മെദീര: മെദീര എയര്‍പോര്‍ട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പഴയ പ്രതിമ മാറ്റി പുതിയ പ്രതിമ വെച്ചു. നേരത്തെ വെച്ച വെങ്കല പ്രതിമയെ ചുറ്റിപറ്റി നിരവധി ട്രോളുകള്‍ പുറത്തു വന്നിരുന്നു. താരത്തിന്റെ മുഖവുമായി സാമ്യമില്ല എന്ന് വിമര്‍ശിച്ചാണ് ട്രോളുകള്‍ പുറത്തുവന്നത്. ഇതിനു ശേഷം ഇപ്പോഴാണ് താരത്തിന്റെ പഴയ പ്രതിമ മാറ്റി പുതിയത് സ്ഥാപിച്ചത്. മെദീരയില്‍ നിന്ന് തന്നെയുള്ള ഇമ്മാനുവല്‍ സാന്റോസ് ്ആയിരുന്നു ആദ്യ പ്രതിമ നിര്‍മിച്ചത്. ഇപ്പോഴത്തെ പ്രതിമ റൊണാള്‍ഡോയുമായി കൂടുതല്‍ സാമ്യമുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

താരത്തിന്റെ കുടുംബം തന്നെയാണ് പ്രതിമ മാറ്റാന്‍ ആവശ്യപ്പെട്ടത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് എയര്‍പോര്‍ട്ടിന്റെ പേര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന നാമകരണം നടത്തിയത്. അതിന്റെ ഭാഗമായാണ് എയര്‍പോര്‍ട്ടില്‍ താരത്തിന്റെ പ്രതിമ സ്ഥാപിച്ചതും. അതേസമയം റൊണാള്‍ഡോയുടെ ചില ആരാധകര്‍ പഴയ പ്രതിമ തന്നെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല, ഇതിനായി അവര്‍ ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Top