ഇനി പുതിയ കളികള്‍; യുവന്റസ് ടീമിനൊപ്പമുള്ള ആദ്യ പരിശീലനം പൂര്‍ത്തിയാക്കി ക്രിസ്റ്റ്യാനോ

ഇറ്റലി: യുവന്റസ് ടീമിനൊപ്പമുള്ള ആദ്യ പരിശീലനം പൂര്‍ത്തിയാക്കി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവന്റസിന്റെ ട്രെയിനിങ് ഗ്രൗണ്ടായ കോണ്ടിനസ്സയിലാണ് റൊണാള്‍ഡോ പരിശീലനത്തിനെത്തിയത്.

റൊണാള്‍ഡോയുടെ വരവോടെ അടുത്ത ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന് മികച്ച പ്രതീക്ഷയാണുള്ളത്. ഓഗസ്റ്റ് 18ന് നടക്കുന്ന യുവന്റസിന്റെ ആദ്യ സീരി എ മത്സരത്തില്‍ റോണോ ടീമിനായി അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്.

മൂന്ന് ആഴ്ചത്തെ വിശ്രമത്തിന് ശേഷം കഴിഞ്ഞദിവസമാണ് യുവന്റസ് ടീമിനൊപ്പം പരിശീലനത്തിനിറങ്ങാനായി ക്രിസ്റ്റ്യാനോ ടൂറിനില്‍ എത്തിയത്.

Top